Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഒരുക്കിയ ദേശീയ പതാക

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  മൂവർണ്ണങ്ങൾ ചാലിച്ച് വിശാല ക്യാൻവാസിൽ ദേശീയ പതാക ഒരുക്കി പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ . 75 വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ ദേശീയ പതാകയ്ക്ക് നിറം പകർന്നു .ഫ്ലാഗ് കോഡ് പ്രകാരം കുട്ടികൾ തന്നെ വിശാല ക്യാൻവാസ്  ഒരുക്കി. 7

5 കരങ്ങൾ ഒന്ന് ചേർന്ന് കുങ്കുമവും വെള്ളയും പച്ചയും കളറുകൾ നൽകി പതാകയെ മികവുറ്റതാക്കി.24 ആരക്കാലുകളുള്ള അശോചക്രം നടുവിൽ വരച്ച് ചേർത്ത് പതാകയ്ക്ക് പൂർണ്ണത നൽകി. ആഘോഷങ്ങളുടെഭാഗമായി ദേശഭക്തി ഗാനം, പ്രസംഗം, പതാക നിർമ്മാണം മത്സരങ്ങളും നടത്തി.സ്കൂൾ മാനേജർ ഫാ. മാത്യു പാറത്തൊട്ടി, ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, അധ്യാപകരായ ആന്റണി ജോസഫ് , ജോസുകുട്ടി ജേക്കബ്, കൊച്ചുറാണി സെബാസ്റ്റ്യൻ, ജിനു ജോസ് , നീനു ജോർജ് , അഞ്ജു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.