Latest News
Loading...

D.E ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി . സ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വർദ്ധിപ്പിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ആയിരുന്നു സമരം. ഒരു കുട്ടിയ്ക്ക് എട്ടു രൂപ മാത്രമാണ് ഇന്ന് ഭക്ഷണ ചെലവിനായി ലഭിക്കുന്നത്. ഇത് 20 രൂപയെങ്കിലും കിട്ടണമെന്നാണ് അധ്യാപകർ പറയുന്നത്. 


കോട്ടയത്ത് നടന്ന ധർണ്ണ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുക വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തപക്ഷം തിരുവോണനാളിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആൻസി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന അസി. സെക്രട്ടറി സിന്ധു മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാജൻ ആന്റണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് രാഗാദ്രി, ജില്ലാ കമ്മിറ്റി അംഗങ്ങൾ, സബ്ജില്ലാ സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.