Latest News
Loading...

ഡി പോള്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം



അരുവിത്തുറ വിന്‍സന്‍ഷ്യന്‍
ആശ്രമത്തോടനുബന്ധിച്ച്‌ ആരംഭിച്ച ഡി പോള്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം എസ് സി വി സഭ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫിലോ നിര്‍വഹിച്ചു. വിന്‍സന്‍ഷ്യന്‍ സന്യാസ സഭയുടെ കോട്ടയം പ്രൊവിന്‍സിന്റെ കീഴില്‍ കൊണ്ടൂരിലുള്ള ആശ്രമത്തിലാണ്‌ കെയര്‍ ഹോം ആരംഭിച്ചിരി
ക്കുന്നത്‌. സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

വിന്‍സന്‍ഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളി, തിടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോര്‍ജ്‌, വാര്‍ഡ്‌ മെംബര്‍ ബെറ്റി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

ഡോ. സിസ്റ്റര്‍ ഡോണ ക്ലാസെടുത്തു. ഹൈപ്പര്‍ ആക്ടിവിറ്റി, അശ്രദ്ധ, വിഷാദം, പഠനവൈകല്യം, ഇന്റര്‍നെറ്റ്‌, മൊബൈല്‍
അഡിക്ഷന്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്കായി സൈക്കോ തെറപ്പിയും കാണ്‍സലിങ്ങും ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെയാണ്‌ ഡി പോള്‍ കെയര്‍ ഹോം പ്രവര്‍ത്തിക്കുന്നത്‌.
ഫോണ്‍ 04822 469606, 9496800804.

Post a Comment

0 Comments