Latest News
Loading...

കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്‌ പടിക്കൽ പ്രതിഷേധ പ്രകടനവും ധർണ്ണയും

കിടങ്ങൂരിൽ പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി വീട്ടമ്മ. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പഞ്ചായത്ത് അംഗം ദീപാ സുരേഷിനെതിരെയാണ് പരാതി.  വാർഡിലെ താമസിക്കാരിയായ ഗിരിജ എന്ന വിധവയായ സ്ത്രീ അവരുടെ കിണർ മലിനപ്പെടുത്തിയത് അന്വേഷിക്കാൻ ചെന്നപ്പോൾ വാർഡ് മെമ്പറും, ബി.ജെ.പി പ്രവർത്തകയുമായ ദീപാ സുരേഷ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.


സംഭവത്തിൽ പ്രതിഷേധിച്ച് നിർഭയ സംഘടനയുടെ നേതൃത്വത്തിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്‌ പടിക്കൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം നിർഭയ സംസ്ഥാന ഡയറക്ടർ ഡോ.അശ്വതി എസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി ജെസ്സി എബ്രഹാം, പ്രസിഡന്റ്‌ എൽസമ്മ പോൾ, പൗര സേനയുടെ സംസ്ഥാന കോർഡിനേറ്റർ സേതുരാജ് എന്നിവർ സംസാരിച്ചു.





Post a Comment

0 Comments