Latest News
Loading...

കൂറ്റൻ ദേശീയപതാക കൊച്ചിടപ്പാടിയിൽ

പാലാ: ഹർ ഘർ തിരംഗയുടെ ഭാഗമായി  കൊച്ചിടപ്പാടിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള  ഗാന്ധി സ്ക്വയറിൽ കൂറ്റൻ ദേശീയപതാക ഉയർത്തി. ആറടി നീളത്തിലും നാലടി വീതിയിലും ഐ എസ് ഐ മാർക്കോടു കൂടി ഖാദിയിൽ മുംബൈയിൽ നിർമ്മിച്ച ദേശീയപതാകയാണ് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ഉയർത്തിയത്. 




മീനച്ചിൽ താലൂക്കിൽ വീടുകളിൽ ഉയർത്തിയതിൽ വച്ചേറ്റവും വലിയ ദേശീയപതാകയാണിത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പതാക ഉയർത്തി. ദേശീയത ഒരു വികാരമായി ഉണർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബേബി ജോസഫ്, സിന്ധു ബി മറ്റം, ലിയ മരിയ, ദിയ ആൻ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments