Latest News
Loading...

റോഡിലെ ഗർത്തം. ഗതാഗത തടസ്സം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കണം

പാലാ  നഗരത്തിലെ പ്രധാന റോഡിൽ രൂപം കൊണ്ടിരിക്കുന്ന ഗർത്തം പരിശോധിച്ച് ഗതാഗത തടസ്സം ഉണ്ടാവാതെ സമയബന്ധിതമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും വാർഡ് കൗൺസിലർ ബിജി ജോജോയും പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.  നഗരസഭയുടെ ന്യായവില ഭക്ഷണശാലയുടെ സമീപമാണ് വലിയ കുഴി രൂപം കൊണ്ടിരിക്കുന്നത് .ഈ ഭാഗത്ത് ഓട ഉണ്ട് എന്നാണ് കരുതുന്നത്.ഇതിൻ്റെ സ്ലാബുകൾ തകർന്നതാണോ എന്ന് സംശയിക്കുന്നു.

ഇന്ന് രാവിലെ ഈ ഭാഗത്തു കൂടി കടന്നു പോയവരാണ് ടർഭാഗം ഇടിഞ്ഞിരിക്കുന്നതായി കണ്ടത്.തുടർന്ന് പോലീസിൽ അറിയിക്കുകയും ഈ ഭാഗത്ത് സുരക്ഷാവേലികെട്ടുകയും ചെയ്തു.ഇതേ തുടർന്ന് ന്യായവില ഭക്ഷത്തശാല അടയ്ക്കുകയും ചെയ്തു.വൺവേ റോഡിൽ ഒരു വശം ചേർന്നായതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല. ഉച്ചഭക്ഷണ സമയത്തായിരുവെങ്കിൽ നിരവധി പേർ എത്തുന്ന സ്ഥലമാണ് ഇവിടം :കൂടാതെ ഈ ഭാഗത്ത് വാഹന പാർക്കിംഗും ഉള്ള ഭാഗമാണ്.


വിശദ പരിശോധനയ്ക്കായി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ എത്തി പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.ഡബ്ല്യു 'ഡി അധികൃതർ അറിയിച്ചു. റവന്യൂ, പോലീസ്, നഗരസഭാ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. 
വൈസ് ചെയർമാൻ സിജി പ്രസാദ്, കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി, സാവിയോ കാവുകാട്ട്, നീന ചെറുവള്ളി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments