Latest News
Loading...

അംഗൻവാടിയിൽ പതാക ഉയർത്തി

പാലാ മുനിസിപ്പാലിറ്റി ഇരുപതാം വാർഡിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ ഭാരതത്തിന്റെ എഴുപതഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ ദേശീയപതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അംഗൻവാടി ടീച്ചർ ശ്രീമതി ആശാലത പി റ്റി, ഹെൽപ്പർ മേരി പി വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി., അംഗൻവാടിയിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ആഘോഷപരിപാടികളിൽ പങ്കെടുത്തു.





Post a Comment

0 Comments