Latest News
Loading...

സ്വാതന്ത്ര്യദിനാഘോഷം ഗംഭീര മാക്കി അൽമനാർ പബ്ലിക് സ്കൂൾ

അൽമനാർ പബ്ലിക് സ്കൂളിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ കെ. രാധാകൃഷ്ണൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.  



ഇസ്ലാമിക് ഗൈഡൻസ്ട്രസ്റ്റ് ചെയർമാൻ എ എം എ സമദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മിനി അജയ് സ്വാഗതം ആശംസിച്ചു. സ്കൂൾ കുട്ടികളുടെ പരേഡിന് എസ് ഐ രാധാകൃഷ്ണൻ സലൂട്ട് സ്വീകരിച്ചു. പിടിഎ പ്രസിഡണ്ട് അൻവർ അലിയാർ മദർ പി ടി എ പ്രസിഡണ്ട് റസീന ജാഫർ വിദ്യാർത്ഥി പ്രതിനിധി അക്കുമൽ ഫൈസൽ എന്നിവർആശംസകൾഅറിയിച്ചു. സ്റ്റാഫ് സെക്രട്ടറി റൈന ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് കുട്ടികൾകലാപരിപാടികൾ അവതരിപ്പിച്ചു. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിലും അൽമനാറിലെ കുട്ടികൾ പങ്കെടുത്തു.




Post a Comment

0 Comments