Latest News
Loading...

ഡാമിന്റെ മുകളില്‍ നിന്നും കാല്‍വഴുതിയ യുവാവ് പുഴയില്‍ വീണു

ചിന്നാര്‍ വൈദ്യുതി നിലയത്തിന്റെ നിര്‍മാണത്തിനിടെ ഡാമിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി ചിന്നാര്‍ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെയാണ് അടിമാലി അഗ്‌നിരക്ഷാ സേന രക്ഷിച്ചത്. 



ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. പ്രൊജക്റ്റിന്റെ നിര്‍മാണത്തിനിടെ 40 അടി താഴ്ചയില്‍ യുവാവ് പുഴയിലേക്ക് വീണു. വീഴ്ചയില്‍ ഇയാളുടെ കാല്‍ ഒടിഞ്ഞു. ഒഴുകി പോകുന്നതിനിടെ ഇയാള്‍ പുഴയുടെ നടുവിലെ പാറയില്‍ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാല്‍ സാധിച്ചില്ല. ഇതോടെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. 

അര മണിക്കൂറിനുള്ളില്‍ അടിമാലിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറില്‍ തൂങ്ങി അപകടത്തില്‍പ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിച്ചു. പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.





Post a Comment

0 Comments