Latest News
Loading...

പാലാ മൂന്നാനിയില്‍ അപകടം. 4 പേർക്ക് പരിക്ക്

പാലാ മൂന്നാനിയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഭരണങ്ങാനം ഭാഗത്ത് നിന്നും എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തെന്നിമാറി എതിരെവന്ന എര്‍ട്ടിഗ കാറില്‍ ഇടിക്കുകയായിരുന്നു.

 എര്‍ട്ടിഗയിലുണ്ടായിരുന്ന നാല് പേരെ സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ച്യൂണര്‍ കാറില്‍ ഈരാറ്റുപേട്ട സ്വദേശികളും എര്‍ട്ടിഗയില്‍  പാലാ മുണ്ടുപാലം സ്വദേശി ഇഞ്ചി പറമ്പിൽ  രഞ്ജിവ് അഗസ്റ്റിൻ, ഭാര്യ മേരി മാമൻ, 2 കുട്ടികൾ എന്നിവരാണ്  ഉണ്ടായിരുന്നത്. രഞ്ജീവ് പാലാ കുടുംബ കോടതി ജീവനക്കാരനാണ്.  പാലാ പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments