Latest News
Loading...

തെരുവ് നായയെ രാമപുരം പോലീസ് പിടികൂടി.

രാമപുരം നാലമ്പല ദർശനത്തിന് ദിവസവും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തി കൊണ്ടിരിക്കെ തീർത്ഥാടകർക്ക് പേടി സ്വപ്നമായിമാറിയ തെരുവ് നായയെ രാമപുരം പോലീസ് പിടികൂടി. ഇന്ന് രണ്ടുപേരെയാണ് നായ കടിച്ചത്.  
രാവിലെ അഞ്ച് മണിയോടെ ലോട്ടറി വിൽക്കുന്ന 74 വയസ്സുള്ള എസ്തപ്പാൻ എന്ന വയോധികനെ നാലമ്പലം ഭാഗത്ത് വച്ച് തെരുവ് നായ കടിച്ച് കീറുകയായിരുന്നു. ഇദ്ദേഹം ഒരു കാൻസർ രോഗി കൂടിയാണ്. തെരുവ് നായയുടെ കടിയേറ്റ് വീണ് പോയ വയോധികനെ തലങ്ങും വിലങ്ങും പട്ടി കടിച്ചു പറിച്ചു. ഓടി കൂടിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തി. 

ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 ഓളം മുറിവുകളാണ് എസ്തപ്പാന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. പിന്നീട് അഗസ്തി എന്നുപറയുന്ന ആളെയും നായ കടിച്ചു.  തുടർന്ന് രാമപുരം പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ  നായയെ  പിടികൂടി.





Post a Comment

0 Comments