Latest News
Loading...

സീഡ്ബോളുകൾ വിതറി എൻ.എസ്.എസ് കുട്ടികൾ.


ഈരാറ്റുപേട്ട: തളിർക്കട്ടെ പുതുനാമ്പുകൾ എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടത്തിയ പരിപാടിയിൽ മുസ്ലീം ഗേൾസ് സ്കൂൾ യൂണിറ്റും പങ്കാളികളായി. കഴിഞ്ഞ വർഷത്തെ വോളന്റിയേഴ്സ് നാമ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ ആയിരത്തിൽ പരം സീഡ് ബോളുകൾ മീനച്ചിലാറിന്റെ തീരത്ത് മഞ്ചാടി തുരുത്തിൽ വിതറി കുട്ടികൾ പ്രകൃതി സംരക്ഷണത്തിന്റെ കാവലാളുകളായി. ഈ വിത്തുകൾ മുളച്ച് വ്യക്ഷമായി മാറുന്നതു വരെയുള്ള തുടർ പരിചരണവും കുട്ടികളേറ്റെടുത്തു. പരിപാടിയുടെ ഉൽഘാടനം നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ നിർവ്വഹിച്ചു. എൻ.എസ്.എസ് സ്കൂൾ യൂണിറ്റ് ലീഡർമാരായ ഫാത്തിമഹുസൈൻ, ജിസ് മി.പി.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സനാമെഹ്റിൻ, എം.എഫ് അബ്ദുൽ ഖാദർ, ഫെലിക്സാമ്മ ചാക്കോ , താഹിറ പി.പി, സരിത, അബിദ, കർത്താ ആശ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മീനച്ചിലാറിന്റെ തീരത്ത് നടത്തിയ "തളിർക്കട്ടെ പുതു നാമ്പുകൾ "പരിപാടിയുടെ ഉൽഘാടനം സീഡ് ബോളുകൾ കൈമാറിക്കൊണ്ട് നഗരസഭാ കൗൺസിലർ പി.എം. അബ്ദുൽ ഖാദർ നിർവ്വഹിക്കുന്നു.

Post a Comment

0 Comments