Latest News
Loading...

മന്ത്രി വീണാ ജോർജ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു.

ഈരാറ്റുപേട്ട:സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ശനി ഉച്ചക്ക് 3-30 ന് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ,സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും, അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെയും അഭ്യർഥന പ്രകാരമാണ് ആശുപത്രി സന്ദർശിച്ചത്.


ജില്ലാ കമ്മിറ്റി അംഗം ജോയി ജോർഫജ് കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ആവിശ്യപ്പെട്ട് ഏരിയ കമ്മിറ്റിയുടെ നിവേദനം മന്ത്രിക്ക് നൽകി. ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, നഗര സഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ,

 വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പറയിൽ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. നിരവധി സംഘടനകളും വ്യക്തികളും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകി. ആശുപത്രിയുടെ അനുമതി സംബന്ധിച്ച് അനുഭവ പൂർണം തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.








Post a Comment

0 Comments