Latest News
Loading...

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ തീക്കോയി റോഡിലേയ്ക്കുള്ള കോസ്‌വേ പാലത്തിൽ വെള്ളം കയറി. ഈരാറ്റുപേട്ടയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൊന്തനാല്‍ പറമ്പ്, കാരക്കാട്, നടക്കൽ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. വെള്ളം കയറിയ ഭാഗങ്ങളിലുള്ള വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. ഗവൺമെൻറ് എൽ പി സ്കൂളിൽ ക്യാമ്പ് തുറക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചെയർപേഴ്സൺ അറിയിച്ചു. നന്മ കൂട്ടം , ആർ ആർ ടി ടീമുകളും , വിവിധ സംഘടനാ പ്രവർത്തകരും സഹായത്തിനായി രംഗത്തുണ്ട്. 

. തലനാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉരുൾ പൊട്ടി. സ്വകാര്യ വ്യക്തിയുടെ തടിപ്പാലം ഒഴുകിപോയി. 

Post a Comment

0 Comments