Latest News
Loading...

കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും

കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. ജനറല്‍ വിഭാഗത്തില്‍ ജയേഷ് പി ജോര്‍ജ്ജും, നിക്ഷേപക വിഭാഗത്തില്‍ അഡ്വ ജോസ് ചന്ദ്രത്തിലുമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

 ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് എന്ന മുദ്രാവാക്യവുമായാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മറ്റി ഭാരവാഹികളായ ജോയി കളരിക്കല്‍, ജോയി ആനിത്തോട്ടം, റോയി വെള്ളരിങ്ങാട്ട്, സ്ഥാനാര്‍ത്ഥികളായ ജയേഷ് പി ജോര്‍ജ്ജ്, അഡ്വ ജോസ് ചന്ദ്രത്തില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments