Latest News
Loading...

ഇടയാറ്റ് പാലം: ബിജെപി ഒപ്പു ശേഖരണം

 മുത്തോലി പഞ്ചായത്തിനെയും
പാലാ നഗരസഭയെയും ബന്ധിപ്പിച്ച് മീനച്ചിൽ തോടിന് കുറുകെയുള്ള ഇടയാറ്റ് പാലം പൊളിച്ച് വീതി കൂട്ടി പണിയണമെന്നാവശ്യപ്പെട്ട് ബിജെപി
വെള്ളിയേപ്പള്ളി ബൂത്ത് സമിതിയുടെ
നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.

ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, പാലാ സൗത്ത് ഗവ. എൽ.പി.സ്കൂൾ, ശ്രീവിനായക നഴ്സറി സ്കൂൾ,പാലാ- പൊൻകുന്നം ഭാഗങ്ങളിലേക്ക് പോകേണ്ടവർ എല്ലാം
ആശ്രയിക്കുന്ന പ്രധാന റോഡിലെ പാലമാണിത്. 


ഡൽഹി കേന്ദ്രീയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ
ടി.കെ.ജഗദംബിക തേവർകാട്ടിൽകുന്നേൽ ഉദ്ഘാടനം ചെയ്തു.കെ.ടി. മനോജ്, വിനേഷ് കെ.ആർ,പങ്കജാക്ഷൻ പൈങ്ങനാമഠത്തിൽ, ശുഭ ഉണ്ണികൃഷ്ണൻ, എ.എസ്.ശ്രീരാജ്, സൗമ്യ ഹരിഹരൻ, രാജു ടി.എം, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments