Latest News
Loading...

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി എല്ലാ വാർഡുകളിലും ആരംഭിച്ചു ഉഴവൂർ പഞ്ചായത്ത്

സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി സമഗ്രമായി ഏറ്റെടുത്തു നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ വാർഡുകളിലും കർഷകരെ ഉൾപ്പെടുത്തി കാർഷിക വികസന സമിതികൾ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുകയും വാർഡ് മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, എലിയാമ്മ കുരുവിള, തങ്കച്ചൻ കെ എം,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, ന്യൂജന്റ് ജോസഫ് എന്നിവർ അതാതു വാർഡുകളിൽ യോഗത്തിന് ആദ്യക്ഷത വഹിക്കുകയും ചെയ്തു.കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. 

കർഷകരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുവാൻ സാധിക്കുന്ന രീതിയിൽ കർഷക മാർക്കറ്റ് ഉഴവൂർ ആരംഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രസിഡന്റ്‌ അഭിപ്രായപെട്ടു. കഴിഞ്ഞ വർഷം ചക്കഗ്രാമം, വളം വിതരണം, തരിശുകൃഷി പ്രോത്സാഹനം, കിണർ റീചാർജിങ്, ഗ്രോബാഗ് ൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങിയ പദ്ധതികൾ ആണ് കാർഷികമേഖലയിൽ നടപ്പിലാക്കിയത്. ഉഴവൂർ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ വാർഡ് തലങ്ങളിൽ സൗജന്യ കർഷക രെജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളും ചെയ്തിരുന്നു.

 ഡിപ്പാർട്മെന്റ് തലത്തിൽ കൃഷി ഭവനിൽ എത്തുന്ന ഫലവൃക്ഷ തൈകൾ,പച്ചക്കറി വിത്തുകൾ എന്നിവയുടെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആളുകലിലേക്ക് വാർഡ് മെമ്പർ മാർ എത്തിച്ചു നൽകുകയും ചെയ്യുവാരുന്നു. വരുന്ന സാമ്പത്തിക വർഷത്തിൽ വളത്തിന് കൂടുതൽ തുക അനുവദിക്കണം എന്ന് കർഷകർ ആവശ്യപ്പെട്ടു.അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ്,പഞ്ചായത്ത് കാർഷിക വികസന സമിതി അംഗങ്ങൾ,അലക്സ്‌  എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകി. ജൈവകൃഷി നടത്തുന്നതിന് ആവശ്യമായ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തു യോഗം അവസാനിച്ചു.


Post a Comment

0 Comments