Latest News
Loading...

ഉഴവൂർ ഗ്രാമഞ്ചായത് വൈസ് പ്രസിഡന്റ്‌ രാജിവെച്ചു

ഉഴവൂർ ഗ്രാമഞ്ചായത് വൈസ് പ്രസിഡന്റ്‌ ആയി ഒന്നെക്കാൽ വർഷം സേവനം അനുഷ്ടിച്ച  റിനി വിൽ‌സൺ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും മുന്നണി തീരുമാന പ്രകാരം രാജിവെച്ചു. ഒന്നെക്കാൽ വർഷം ആയിരുന്നു മുന്നണിയിൽ നിന്നും അനുവദിക്കപ്പെട്ടിരുന്ന സമയം. ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്‌ കുതിപ്പേകിയ രണ്ട് ബഡ്ജറ്റുകൾ റിനി വിൽ‌സൺ അവതരിപ്പിച്ചിരുന്നു. 


ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ടു പ്രവർത്തിക്കുമ്പോളും സാധാരണക്കാരന്റെ പക്ഷത്തു നിന്ന് ചെയ്യാവുന്ന പരമാവധി നന്മകൾ സമൂഹത്തിനു നൽകി ജനകീയമായ ഇടപെടലുകളിലൂടെ ജനങ്ങളെ പഞ്ചായത്തിലേക്കു അടുപ്പിച്ച പ്രവർത്തനങ്ങളിലൂടെ മാതൃകയായ ശ്രീമതി റിനി വിൽ‌സൺ നെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ പേരിൽ അഭിനന്ദിക്കുന്നതായി പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

Post a Comment

0 Comments