Latest News
Loading...

ഉഴവൂർ കുടുംബശ്രീയുടെ വിഷു ചന്ത ആരംഭിച്ചു.


വിഷരഹിത പച്ചക്കറി ആളുകളിലേക്ക് എത്തിക്കുക, വിഷു കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുക എന്നി ലക്ഷ്യങ്ങളോടെ ഉഴവൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷു ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഉഴവൂർ കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, മെമ്പർമാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, ബിനു ജോസ്, റിനി വിൽ‌സൺ, എലിയാമ്മ കുരുവിള, മേരി സജി, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments