Latest News
Loading...

"ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതി ഉഴവൂർ ഗ്രാമപഞ്ചായത്തിലും

കേരള കൃഷി വകുപ്പിൻ്റെ "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതി ഉഴവൂർ ഗ്രാമപഞ്ചായത്തിലും വിപുലമായി ഏറ്റെടുത്തു നടത്തുവാൻ തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന കാർഷിക വികസന സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡെന്നിസ് അധ്യക്ഷൻ ആയി. പഞ്ചായത്ത് മെമ്പർമാർ,അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ്, കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകർക്ക് വിത്തും വളവും പ്രോത്സാഹനവും ലഭിക്കണം എന്നും കാർഷിക സംസ്കാരം വളർത്തുന്നതിനു നേതൃത്വം നൽകാൻ സമിതിക്കാകണം എന്നും പ്രസിഡന്റ്‌ അഭിപ്രായപെട്ടു.എല്ലാ വാർഡ്കളിലും വാർഡ് തല സമിതി രൂപീകരിക്കാൻ തീരുമാനിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ വാർഡ് 8 ൽ ആദ്യ യോഗം ചേരുകയും ചെയ്തു. 

വാർഡ് മെമ്പർ തങ്കച്ചൻ കെ എം ന്റെ സാനിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ്. പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബേബി കാനാട്ട് വാഴ കുഞ്ഞു നട്ട് ഉദ്ഘാടനം ചെയ്തു.കാർഷിക വികസന അംഗങ്ങളും കുടുംബശ്രീ പ്രതിനിധിയും കർഷകരും പങ്കെടുത്തു. ഉഴവൂർ സഹകരണ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള 70 സെൻ്റ് സ്ഥലം മികച്ച കർഷകനായ ജോർജിന് പാട്ട വ്യവസ്ഥയിൽ നൽകി സഹകരണ ബാങ്ക് മാതൃക ആയി.

Post a Comment

0 Comments