Latest News
Loading...

സുകു ഇടമറ്റത്തിനു കലാ ശ്രേഷ്ഠ പുരസ്കാരം

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (ചമയം) നേടിയ സുകു ഇടമറ്റത്തിനു് മീനച്ചിൽ അഴികൾച്ചറൽ ഇംപ്രൂവ്മെൻറ് കോ ഓപ്പറേറ്റിവ് സൊസൈറ്റി അദ്ദേഹത്തി ന്റെകലാ രംഗത്തെ ദീർഘനാളത്തെ സമഗ്ര സംഭാവന പരിഗണിച്ച്‌,കലാ ശ്രേഷ്ഠ പുരസ്കാരം നൽകി. ഇന്ന് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പിൽ പൊന്നാടയും . മെമൊൻ റ്റോ യും നൽകി ആദരിച്ചു. 

മീനച്ചിലെ ജനങ്ങളുടെ പിന്തുണയും ജഗദീശ്വരന്റേയും ഗുരുക്കന്മാരുടേയും അനുഗ്രഹവും മാണ്അവാർ ഡുകൾ നേടാൻ സാധിച്ചത് എന്ന് മറുപടി പ്രസംഗത്തിൽ ഇടമറ്റം സുകു പറഞ്ഞു.പി.എം തോമസ് പഴേ പറമ്പിൽ ബിജു കുന്നുംപുറത്ത്, രാജു കൊക്കപ്പുഴ, പ്രദിപ് ചീരങ്കാവിൽ, ലൈ ലമാത്യു, ജയമോഹൻ പരിപ്പിൽ, ബിനു കൊല്ലംപറമ്പിൽ, അഡ്വ റജി തോമസ്, ചിഞ്ചു ഇ.കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments