Latest News
Loading...

റബ്ബർ ബോർഡ്‌ നൽകാം എന്ന് പറഞ്ഞ സബ്സിഡി തുക ഉടൻ നൽകണം എന്ന് NFRPS

 ആർ. പി.  എസ്    അംഗങ്ങൾക്ക് അവരുടെ ടാപ് ചെയ്യുന്ന രണ്ട് ഹെക്ടർ വരെയുള്ള തോട്ടങ്ങളിലെ റബ്ബർ മരങ്ങൾ "റെയിൻ ഗാർഡ്" ചെയ്യുന്നതിനും, "spraying" നടത്തുന്നതിനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്ന് റബ്ബർ ബോർഡ്‌ പ്രഖ്യാപിച്ചിരുന്നു.നിരക്ക് : റെയിൻ ഗാർഡ് /ഹെക്ടർ -Rs.5000/-, Spraying/ഹെക്ടർ -Rs7500/-.ഈ കൃഷിമുറകൾ ചെയ്യുന്നതിനുള്ള കൂലി ചിലവ് ഓരോ കർഷകനും  വഹിക്കണം. 

മരങ്ങളുടെ പ്രായപരിധി - 10yrs - 20yrs. ഒരു RPS ന് പരമാവധി 50ഹെക്ടർ തോട്ടത്തിൽ ഈ പദ്ധതികൾ നടപ്പിലാക്കം. ഈ  സാമ്പത്തിക  വർഷം  മാർച്ച്‌  31 ന്  മുൻപ് ചെലവഴിക്കേണ്ട  ഫണ്ട്‌  ആണ് ഇങ്ങനെ  നൽകുന്നത്.  അതുകൊണ്ട് മാർച്ച്‌  31 ന്  മുൻബ്  ഈ  പണം   കർഷകർക്ക്   നൽകും എന്ന്  റബ്ബർ  ബോർഡ്‌  പറഞ്ഞിരുന്നു . ഈ  പദ്ധതി  പ്രകാരം  RPS  കൾ  കർഷകർക്ക്  സാധനങ്ങൾ  വാങ്ങി  കൊടുത്ത  ശേഷം  ബില്ലുകൾ  റബ്ബർ  ബോർഡിൽ  നൽകിയിതാണ്  .   കർഷകർ  സബ്സിഡി തുക  ഉടൻ  കിട്ടും  എന്ന്  പ്രതീക്ഷിച്ച്  ബ്ലയിഡ്  പലിശക്ക്‌ പോലും  പണം  വാങ്ങി റെയിൻ ഗാർഡിന്  ഉള്ള  സാധനങ്ങൾ  വാങ്ങിയിട്ടുണ്ട്.  

കേരളത്തിലെ റബ്ബർ  കാർഷിക  മേഖലയിലെ  ദുരിതം  പരിഗണിച്ചു   ഈ   പണം എത്രയും  വേഗത്തിൽ  കൊടുക്കാൻ   വേണ്ട  നടപടികൾ  റബ്ബർ  ബോർഡ്‌  സ്വികരിക്കണം  എന്ന്   റബ്ബർ  കർഷകരുടെ  ദേശിയ  സംഘടനയായ   നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (  NFRPS ) ന്റെ എക്സിക്യൂട്ടീവ് കമ്മറ്റി ഐഖ്യ കണ്ടെന പാസ്സാക്കിയ പ്രമേയം റബ്ബർ ബോർഡ്‌  അധികാരികളോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments