Latest News
Loading...

ഭാരതത്തിന്റെ പാരമ്പര്യ പ്രൗഢി സംരക്ഷിക്കാൻ കഴിയണം സന്തോഷ് ജോർജ്ജ് കുളങ്ങര

പാലാ: ഭാരതത്തിന്റെ 
ആത്മിയ നവോത്ഥാനം പോലെ പാരമ്പര്യ പ്രൗഢിയും സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് പ്രശസ്ത സഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ സന്തോഷ്
ജോർജ്ജ് കുളങ്ങര. അതിന് നമ്മുടെ
വിദ്യാഭ്യാസ പദ്ധതിയിൽ വലിയ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിൽ പ
ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ചരിത്രസ്മാരകങ്ങൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്.
 

നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളെ ലോകത്തിന് മുന്നിൽ മനോഹരമാക്കി അവതരിപ്പിക്കാൻ കഴിയണമെന്നും
സന്തോഷ് ജോർജ്ജ് അഭിപ്രായപ്പെട്ടു.
ഡോ.ടി.വി.മുരളീവല്ലഭൻ അദ്ധ്യക്ഷനായി.
പഞ്ചഭൂതങ്ങളുടെ അസംതുലിതാവസ്ഥ പ്രകൃയിൽ വിനാശം സൃഷ്ടിക്കുമെ
ന്നും അവ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭയാനന്ദ തീർത്ഥപാദസ്വാമികൾ അനുഗ്രഹ പ്രപ്രഭാഷണം നടത്തി.ആത്മീയ സത്യാന്വേഷണമാണ് മനുഷ്യ ജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന്
സ്വാമി ഓർമിപ്പിച്ചു. 
നെറ്റ് ബോളിൽ ദേശീയ മെഡലും മികച്ച
സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്കാരവും നേടിയ പി.എസ്.അനിരുദ്ധൻ
വേൾഡ് ഹെറിറ്റേജ് ആർട്സ്
ഫെസ്റ്റിവലിൽ സ്വർണ മെഡൽ നേടിയ പി.ബി. സന്തോഷ് കുമാർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കെ.കെ.ഗോപകുമാർ ,ടി.എൻ. രാജൻ,
മനോജ് സോമൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments