Latest News
Loading...

ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം 16ന്

ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിടം ഏപ്രില്‍ 16ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഓണ്‍ലൈനിലുടെയാണ് മുഖ്യമന്ത്രി ഉദ്ഘടനം നിര്‍വഹിക്കുന്നത്. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷനാകും. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മറ്റക്കാട്   പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്താണ് ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എംഎല്‍എ അസ്ഥി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ മുടക്കി രണ്ട് ഘട്ടമായിട്ടാണ് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയവും  ഗ്യാരേജും നിര്‍മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്.

ഇത് കൂടാതെ സ്ഥലത്തിന് സംരക്ഷണ ഭിത്തി നിര്‍മ്മാണം 15 ലക്ഷം രൂപ ചിലവില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.1998 ല്‍ ആരംഭിച്ച ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന്‍ നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിത്തിക്കുന്നത്. കഴിഞ്ഞപ്രളയം കാലത്തില്‍ ഈരാറ്റുപേട്ടയിലെ വാടക കെട്ടിടത്തില്‍ വെള്ളം കയറി മുഴുവന്‍ ഓഫീസ് ഉപകരാണങ്ങളും ഫയലും നശിച്ചിരുന്നു. 


ടൗണിലാണ് സ്ഥിതി ചെയ്തിരുന്നെങ്കിലും സേനയുടെ വാഹനങ്ങളുടെ യാത്ര ഉള്‍പ്പടെ ഇവിടെ നിന്നും ബുദ്ധിമുട്ടയിരുന്നു. പുതിയ കെട്ടിടം വന്നതോടെ ഈരാറ്റുപേട്ട അഗ്‌നിശമന സേനയുടെ കൂടുതല്‍ സേവനം വേഗത്തില്‍ ജനങ്ങള്‍ക് ലഭ്യമാകും.2020ല്‍ നിര്‍മാണം ആരംഭിച്ചുവെങ്കിലും ഇടക്ക് നിര്‍മാണം നിലക്കുകയായിരുന്നു. പിന്നിട് രണ്ടാം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

ഉദ്ഘാടനത്തിനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ ആദ്യക്ഷയായി 
ഭാരവാഹികള്‍ : ചെയര്‍മാന്‍ : ഗീത നോബിള്‍, കണ്‍വീനര്‍ : രമ മോഹന്‍

Post a Comment

0 Comments