Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ 100 ശതമാനം പദ്ധതി തുക ചെലവഴിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 101 ശതമാനം വിജയം കൈവരിച്ചു ജില്ലയില്‍ രണ്ടാമതെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിഭാഗം, എസ്. സി. പി, ടി. എസ്. പി, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയിലായി ആകെ 3,64,81,800/- രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഉല്പാദന മേഖലയില്‍ 50,31,360/-രൂപയും ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 25,57,140/-രൂപയും, പാര്‍പ്പിടമേഖലയ്ക്ക് 40,00,837/-രൂപയും, വനിതാ ഘടകപദ്ധതിയില്‍ 23,10,000/-രൂപയും കുട്ടികള്‍ ഭിന്നശേഷിക്കാര്‍ വിഭാഗത്തില്‍ 28,45,427/-രൂപയും വയോജനങ്ങള്‍ക്കായി 11,50,000/-രൂപയും പശ്ചാത്തലമേഖലയില്‍ 49,50,000/-രൂപയും ആണ് വകയിരുത്തിയത്. 



കൂടാതെ ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് അടിസ്ഥാന ഗ്രാന്റ് 41,51,520/-രൂപയും പ്രത്യേക ഉദ്ദേശ ഗ്രാന്റ് 62,27,280/-രൂപയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 72,19,533/-രൂപയുടെയും പദ്ധതികള്‍ തന്‍ വര്‍ഷം നടപ്പിലാക്കിയത്. ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, എസ്. ടി. വിദ്യാര്‍ത്ഥികള്‍ക്ക് മേറിട്ടോറിയസ് സ്‌കോളര്‍ഷിപ്പ്, പാലിയേറ്റിവ് കെയര്‍, സുഭിക്ഷ കേരളം സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്‌സീഡി, വനിതകള്‍ക്ക് ഓട്ടോറിക്ഷ സബ്‌സീഡി, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സബ്‌സീഡി എന്നിവ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തന്‍ വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്. 

ഭരണസമിതി അംഗങ്ങളുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് തന്‍ വര്‍ഷം 100 ശതമാനം പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചത് എന്ന് പ്രസിഡന്റ് ഓമന ഗോപാലന്‍ അറിയിച്ചു.

Post a Comment

0 Comments