Latest News
Loading...

പാലാ നഗരസഭയിലെ വിനോദയാത്രയില്‍ ഡിസിസിയ്ക്ക് അതൃപ്തി

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ സി​പി​എം അം​ഗ​ങ്ങ​ളു​മൊ​ത്തു വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​തി​ൽ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു ഡി​സി​സി. കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രോ​ടു വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കും. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ഇ​വ​ർ കെ​ടു​ത്തി. 

വിഷ​യം കെ​പി​സി​സി​യു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​മെ​ന്നും നാ​ട്ട​കം സു​രേ​ഷ് പറഞ്ഞു.

കെ ​റെ​യി​ൽ വിഷയം ക​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നു ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷ് പ്ര​തിക​രി​ച്ചു.

കഴിഞ്ഞ മാസം 20നായിരുന്നു നഗരസഭയുടെ വിനോദ യാത്ര. ഞായറാഴ്ച വാഗമണ്ണില്ലാണ് കൗണ്‍സിലര്‍മാര്‍ ചുറ്റിയടിച്ചത്. അതേസമയം, സിപിഎം വേദിയില്‍ തരൂര്‍ അടക്കമുള്ള നേതാക്കളെ മുന്‍പ് നേതൃത്വം വിലക്കിയരുന്നു. ഈ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാരുടെ ഒന്നിച്ചുള്ള യാത്ര. പാര്‍ട്ടിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കുന്ന നടപടിയെന്നാണ് ഡിസിസി പ്രസിഡന്‍റ് ഇതിനെ കണ്ടത്. സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണക്കാര്‍ക്കിട്ട് തിരിച്ചടിക്കുന്ന നടപടിയായാണ് വിനോദയാത്രയെ കാണുന്നത്. 
സിപിഎമ്മുമായി ചേര്‍ന്ന് കൂറുമുന്നണിയായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഡിസിസിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments