Latest News
Loading...

പാലാ കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു

പാലായിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ടെർമിനലിൽ നടന്ന യോഗത്തിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായിരുന്നു. മുൻ മന്ത്രി കെഎം മാണിയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമിച്ചത്. 

പദ്ധതിയ്ക്കായി പണം അനുവദിച്ച കെഎം മാണി സാറിനെ അനുസ്മരിക്കുന്നതായി അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി എൻ വാസവൻ പറഞ്ഞു. അദ്ദേഹം നല്കിയ സംഭാവാനകൾ മറക്കാനാവില്ല. പാലായിൽ കാണുന്ന വികസനത്തിന് പിന്നിൽ മാണിസാറിന്റെ മന്ത്രി , എംഎൽഎ പദവികൾ പ്രയോജനപ്പെടുത്തിയതുകൊണ്ടാണ്. കെഎസ്ആർടിസി പലവിധ പ്രതിസന്ധികൾ അനുഭവിക്കുമ്പോഴും ആന്റണി രാജു നടത്തുന്ന ഇടപെടലുകൾ ശ്ലാഖനീയമാണെന്നും സഹകരണവകുപ്പ് മന്ത്രി പറഞ്ഞു

മാണി സാറിന്റെ സ്മാരകമാണ് ഈ കെട്ടിടസമുച്ചയമെന്ന് ഗതാഗത വകുപ് മന്ത്രി ആന്റണി രാജു പറഞ്ഞു. നിർമാണത്തിലെ ഭൂരിഭാഗവും മാണിസാർ നല്കിയ ഫണ്ടാണ് സമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ശ നളപരിഷ്കരണം നടപ്പാക്കി. ഇതുമൂലം 16 - 20 കോടി രൂപ അധികലവായി ഉണ്ടാകുന്നുണ്ട്. അധികവേതനം കിട്ടാൻ ജീവനക്കാർക്ക് അർഹതയുണ്ട്. ശമ്പളവർധനവ് എന്ന പ്രകടനപത്രികാ വാഗ്ദാനം എല് ഡിഎഫ് നടപ്പാക്കി. ഡിസംബർ മാസം ചെലവായതിനേക്കാൾ 40 കോടി രൂപയാണ് ഇന്ധന ചെലവായി ഇപ്പോൾ ചെലവാകുന്നത്. കെഎസ്ആർടസിയ്ക്ക് ലഭിച്ചിരുന്ന ഇന്ധനത്തിന്റെ ഇളവ് നിർത്തലാക്കിയത് ലമാണിത്. കേന്ദ്രത്തിന്റെ ഇരുട്ടടിയാണിത്. ലിറ്ററിന് 38 രൂപയാണ് അധികം ചെലവാകുന്നത്.


വരുമാനം വർധിപ്പിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. ഇന്ധന പമ്പുകൾ ഇനി സ്വകാര്യ വ്യക്തികൾക്കും ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കും. മെയ് മാസത്തോടെ കൂടുതൽ പമ്പുകൾ തുറന്നുല്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ഗ്രാമവണ്ടികൾ ആരംഭിക്കും. ഇന്ധനചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കുന്ന തരത്തിലായിരിക്കും ഇത് . ലാഭമില്ലെങ്കിലും നഷ്ടമില്ലാത്ത തരത്തിലുള്ള ട്രിപ്പുകളേ ഓടിക്കാനാവു. ജനം ബസിലേയ്ക്ക് എത്തണം. ജനമാണ് കെഎസ്ആർടിസിയുടെ ഉടമയെന്നും ആന്റണി രാജു പറഞ്ഞു. 

നിരവധി സർവീസുകൾക്കായി നിവേദനം ലഭിക്കുന്നുണ്ട് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടതു പ്രകാരം പാലാ മണ്ണാർക്കാട് സർവ്വീസ് നാളെ മുതൽ പുനരാരംഭിക്കുമെന്നും അത് പാലക്കയത്തേയ്ക്ക് നീട്ടണമെന്ന ആവശ്വവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ആവശ്യപ്പെട്ട വെള്ളിലാപ്പള്ളി രാമപുരം പാലാ റൂട്ടിൽ സ്റ്റോപ്പെന്ന ആവശ്യവും അംഗീകരിച്ചു. എംപി നിർദേശിച്ച പാലാ പന്തത്തല വഴി കൊഴുവനാൽ സർവീസും നാളെ മുതൽ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

മാണി സാറിന്റെ ആസ്തിവികസന ഫണ്ട് മൂലമാണ് കെട്ടിടം ഉണ്ടായതെന്നു മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ വർഷം കെഎസ്ആർടിസി ടോയ്ലെറ്റ് മോശമാണെന്ന് അറിഞ്ഞതനുസരിച്ച് പുതിയ കെട്ടിത്തിലെ ടോയ്ലെറ്റ് തുറക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അന്വേഷിച്ചപ്പോൾ കറന്റ്, വെള്ളം, ടാങ്ക് തുടങ്ങിയ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എസ്റ്റിമേറ്റ് പ്രകാരം നാലരലക്ഷം രൂപ ഇതിനായി തന്റെ ഫണ്ടിൽ നിന്നും അനുവദിച്ചതായി എംഎൽഎ പറഞ്ഞു. എംഎല്എ ഫണ്ടിൽ നിന്നും അനുവദിച്ച തുക കുടുംബസ്വത്തല്ലെന്നും സർക്കാർ ഫണ്ട് ജനങ്ങളിലെത്തിക്കാനുള്ള ഉപകരണം മാത്രമാണ് താനെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി ആന്റണി രാജു നിർവഹിച്ചു. യോഗത്തിൽ നഗരസഭാ ആന്റോ ജോസ് പടിഞ്ഞാറേക്കര, വിവിധ രാഷ്ട്രീയകക്ഷി പ്രതിധികൾ, കെഎസ്ആർടിസി  ഉദ്യോഗസ്ഥർ , ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.