Latest News
Loading...

അരുവിത്തുറ കോളജിൽ ഓപ്പൺ ജിം ഉത്ഘാടനം നാളെ

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ പുതുതായി നിർമ്മിച്ച ഓപ്പൺ ജിമ്മിൻ്റെ ഉത്ഘാടനം നാളെ രാവിലെ 10.00 മണിക്ക് രാജ്യസഭാ എം.പി. ജോസ് കെ. മാണി നിർവഹിക്കും. ചടങ്ങിന് കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിക്കും. 

പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ എന്നിവർ ചടങ്ങിൽ സംസാരിക്കും.

അക്കാദമിക കാര്യങ്ങൾക്കൊപ്പം ആരോഗ്യ പരിപാലനത്തിനും ഊന്നൽ നൽകണമെന്ന യൂ.ജി.സി. സർവകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽകിയതിൻ്റെ വെളിച്ചത്തിലാണ് കോളേജ് മാനേജ്മെൻ്റ് പത്തു ലക്ഷം രൂപ മുടക്കി ഓപ്പൺ ജിം നിർമ്മിച്ചത്. ഇതുവഴി വിദ്യാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ കോളേജ് ലക്ഷ്യം വെയ്ക്കുന്നു.

Post a Comment

0 Comments