Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ ' നിറക്കൂട്ട് ' നാളെ ആരംഭിക്കും

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ഗെയിംസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള നിറക്കൂട്ട് പ്രോഗ്രാമിനും നാളെ രാവിലെ 10 -ന് തുടക്കമാകും. കലാ-കായിക-വ്യക്തിത്വ വികസന പരിശീലന പദ്ധതിയായ നിറക്കൂട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിക്കും. 


എസ്.പി.സി. ഗെയിംസ് ക്ലബ്ബ് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ വിഷ്ണു വി.വി. ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ, എം.പി.റ്റി.എ. പ്രസിഡന്റ് ആഷ ജോസ്, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെരീന അബ്രാഹം, ഡ്രിൽ ഇൻസ്ട്രക്ടർ പ്രദീപ് എം. ഗോപാൽ എന്നിവർ പ്രസംഗിക്കും. 


ഫുട്ബോൾ, ബാസ്കറ്റ് ബോൾ, കബഡി, ഖോ-ഖോ, ബാഡ്മിന്റൺ, അത്‌ലെറ്റിക്സ്, വ്യക്തിത്വ വികസന ക്ലാസുകൾ, അഭിനയക്കളരി, വായനക്കളരി, ചിത്രരചന, യോഗ, സംഗീതം, നൃത്തം, ഷോർട്ട് ഫിലിം, ഡിജിറ്റൽ സുരക്ഷാ ബോധവത്ക്കരണം തുടങ്ങിയ പരിപാടികൾ നിറക്കൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി നടക്കും.


Post a Comment

0 Comments