തീക്കോയി ഗ്രാമപഞ്ചായത്തും മീനച്ചിൽ നദീസംരക്ഷണ സമിതിയും ചേർന്ന് മീനച്ചിൽ റിവർ റെയിൻ മോണിറ്ററിങ് നെറ്റ്വർക്കിങ്ങിന് തുടക്കമായി. MRRM കോ-ഓർഡിനേറ്റർ എബി ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു .ഡോ. സെലിൻ ജോർജ് MRRM വോളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് നയിച്ചു .
മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രൻ നദീസംരക്ഷണ സമിതിയെപ്പറ്റി വിശദീകരിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്,ജയറാണി തോമസ്കുട്ടി മെമ്പർമാരായ മാളു ബി മുരുകൻ, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച് എന്നിവർ പങ്കെടുത്തു.