Latest News
Loading...

മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്. സഹകാരികൾ വീണ്ടും സമരത്തിലേക്ക്


മൂന്നിലവ് : മൂന്നിലവ് സർവീസ് സഹകരണ ബാങ്ക്  യുഡിഫ് ഭരണ സമിതിയുടെ  സാമ്പത്തിക  ക്രമക്കേടിനെതിരെ വീണ്ടും സമരമാവുമായി ഓഹരി ഉടമകൾ .  നിലവിലെ ഭരണ സമിതി തട്ടിപ്പ് നടത്തിയവർക്ക് അനൂകുലമായി നില്കുന്നുവെന്നും സഹകാരികൾ. തട്ടിപ്പിന് ഇരയാവരുടെ വസ്തുവിൻമേൽ ജപ്തി നടപടികൾ ആരംഭിച്ചു.

പത്തനംതിട്ട പാര്ലമെന്റ് അംഗം ആന്റോ അന്റോണിയുടെ സഹോദരൻ  പരേതനായ ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന  ഭരണ സമിതി 2013 മുതൽ മൂല്യമില്ലാത്ത വസ്തുക്കൾ ജാമ്യമായി നൽകിയും ബാങ്കിൽ ലോൺ വെച്ചിരിക്കുന്ന വസ്തുകളുടെ ഉടമറിയതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു.  2016 -17  വർഷത്തിലെ സഹകരണ ഓഡിറ്റിലാണ് സാമ്പത്തിക തട്ടിപ്പ്  പുറത്തു വന്നത്. എന്നാൽ അന്നത്തെ ഭരണസമിതി ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു .പിന്നിട് ഓഡിറ്റ് റിപ്പോർടിന്റെ അടിസ്ഥാനത്തിൽ ജില്ലാ റെജിസ്ട്രർ ഭരണ സമിതിയെ പിരിച്ചു വിടുകയും അംഗങ്ങളെ അയോഗ്യയാക്കുകയും ചെയ്തിരുന്നു .

ജെയിംസ് ആന്റോണിയുടെ ഭാര്യ ചിന്നമ്മ ജെയിംസിന്റെ പേരിലുള്ള 74 സെന്റ് സ്ഥലം ഇടൂ നൽകി 42 പേരിൽ 4 കോടി രൂപയും, ഡെന്നി മാത്യുവിന്റെ പേരിലുള്ള ഒന്നര ഏക്കർ സ്ഥലത്തിൻമേൽ  22 പേരിൽ 2 കോടി രൂപയും, ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൻമേൽ 6പേരുടെ പേരിലായി 60 ലക്ഷം രൂപയും ലോണായി എടുത്ത് ഭരണസമിതിയും പ്രസിഡന്റും ചേർന്ന് മൂന്നിലവ് സഹകരണ ബാങ്കിൽ നിന്നും നൂറോള്ളം ലോണുകളിലൂടെ 12 കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയത്. 


ബാങ്ക് പ്രസിഡന്റ്‌യിരുന്ന ജെയിംസ് ആന്റണിയുടെ മരണത്തെ തുടർന്ന് തട്ടിപ്പ് പുറത്ത് വരുകയും സ്ഥലം ഉടമകളും, ലോൺ എടുത്ത് വഞ്ചിതരയവരും ബാങ്കിൽ പരാതിയുമായി ചെന്നിരുന്നു കൂടാതെ സിപിഐ എം ന്റെ നേതൃത്വത്തിൽ  ഓഹരി ഉടമകളുടെ നിരന്തരമായ സമരങ്ങളെ തുടർന്ന് ലോണുകൾ അടച്ചു ബാധ്യത തീർത്തോളമെന്ന് ഓഹരി ഉടമകൾക്ക് അന്നത്തെ ഭരണ സമതി അംഗങ്ങളും  വാക്ക് നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു. 

എന്നാൽ  പിന്നിട് വന്ന ഭരണസമിതി ഇട് വസ്തുവിന് വിലയില്ല എന്ന് കണ്ടെത്തിയതോടെ ലോൺ എടുത്തവരുടെ സ്ഥലത്തിന്മേൽ ഈരാറ്റുപേട്ട മുൻസിഫ് കോടതി നടപടി എടുത്തു തുടങ്ങുകയായിരുന്നു. ജെയിംസ് ആന്റണിയുടെ നിർദ്ദേശ പ്രകാരം വിവിധ സ്ഥലത്തിന്മേൽ ലോൺ എടുപ്പിച്ച് വഞ്ചിതരായ 22 പേരുടെ സ്വന്തം സ്ഥലത്തിന്മേലാണ് നിലവിൽ കോടതി ജപ്തി നടപടി ആരംഭിച്ചത്. 



എന്നാൽ പുതിയതായി വന്ന ഭരണ സമിതി വായ്പ്പ തട്ടിപ്പ് നടത്തിയവർക്കോപ്പമെന്നും തട്ടിപ്പ് നടത്തിയ 12 കോടിയോളം രൂപ ഭരണ സമിതിയിൽ നിന്നും തിരിച്ചു പിടിക്കാൻ ജില്ലാ രെജിസ്റ്ററുടെ ഉത്തരവ് ഉണ്ടായിട്ടും നിലവിലത്തെ ഭരണസമിതി നാളിതുവരെ  ഒരു നടപടിയും എടുത്തില്ലയെന്നും തട്ടിപ്പിന് ഇരയായവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പിന് ഇരയായാവർ പുതിയത് ആക്ഷൻ കൗൺസിൽ രൂപീകരിച്ചുവെന്നും ബാങ്കിന് മുൻപിലും മുൻ ഭരണ സമിതി അംഗങ്ങളുടെ സ്ഥാപനങ്ങളുടെയും വീടിന് മുൻപിലും സമരം നടത്തുവെനും ആക്ഷൻ കൗൺസിൽ അറിയിച്ചു.



വാർത്ത സമ്മേളനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമിറ്റി അംഗങ്ങളായ കെ ഒ ജോർജ്, അനൂപ് കെ കുമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റോബിൻ എഫ്രം, ബെന്നി ജോസഫ്, മോളി ജെയിംസ്,അനു ഷെൽബി, അന്ന റോബിൻ, മൂന്നിലവ് മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായിരുന്ന ഷേർലി സെബാസ്റ്റ്യൻ, വാർഡ് പ്രസിഡന്റുമാരായ സാം പനച്ചിക്കൽ, സുദർശനൻ, ജെയിംസ് ജോസ്, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.