Latest News
Loading...

29-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമത്തിന് തുടക്കമായി

 ഭാരതം അത്ഭുതകരമായി മുന്നോട്ടു പോവുകയാണെന്ന് സ്വാമി ചിദാനന്ദപുരി. ആ  വളര്‍ച്ചയെ ലോക രാഷ്ട്രങ്ങള്‍  നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. അറിവും കരുത്തും ഒത്തുചേര്‍ന്നവരായി നമ്മള്‍ മാറ്റണം. അറിവുള്ളിടത്ത് കരുത്ത് താനേ വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുഖ്യപ്രഭാഷണം നടത്തി. വെള്ളാപ്പാട് ദേവീക്ഷേത്രം രക്ഷാധികാരി അഡ്വ.കെ.ആര്‍. ശ്രീനിവാസന്‍,ഡോ.എന്‍.കെ. മഹാദേവന്‍,അഡ്വ.ജി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.


ഇന്ന് വൈകിട്ട് 5.30ന് ഭജന, 6.30 ന് നടക്കുന്ന സത്സംഗ സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി സ്വാമി അഭയാനന്ദ തീത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിഖ്യാത ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. 2019-20 ലെ മികച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാര
ജേതാവ് പി.എസ്.അനിരുദ്ധന്‍, വേള്‍ഡ് ഹെറിറ്റേജ് ആര്‍ട്  ഫെസ്റ്റിവല്‍ സുവര്‍ണ ജേതാവ് പി.ബി. സന്തോഷ്‌കുമാര്‍ എന്നിവരെ ആര്‍എസ്എസ് മീനച്ചില്‍ സംഘചാലക് കെ.കെ.ഗോപകുമാര്‍ ആദരിക്കും. ടി.എന്‍. രാജന്‍, മനോജ് സോമന്‍ എന്നിവര്‍ സംസാരിക്കും.
നാളെ വൈകിട്ട് 5.30ന് ഭജന, 6.30ന് സത്സംഗ സമ്മേളനത്തില്‍  ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പൊന്‍കുന്നം സംഘ ജില്ലാ സംഘചാലക് കെ.എന്‍. രാമന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഡോ പി.സി. ഹരികൃഷ്ണന്‍, ബിനീഷ് ചൂണ്ടച്ചേരി എന്നിവര്‍ സംസാരിക്കും.

23ന് വൈകിട്ട് 5.30ന് ഭജന. 6.30ന് സത്സംഗ സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.സോമന്‍ തച്ചേട്ട് അദ്ധ്യക്ഷത വഹിക്കും.ഡോ.പി.ചിദംബരനാഥ് സ്മാരക 'വീരമാരുതി' പുരസ്‌കാരം രാമസിംഹന്‍ അബൂബക്കറിന് സരസമ്മാള്‍ ചിദംബരനാഥ് സമ്മാനിക്കും. കാ.ഭാ.സുരേന്ദ്രന്‍ രചിച്ച 'സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം രാമസിംഹന്‍ അബൂബക്കറിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് എം.ജി. സര്‍വ്വകലാശാല മുന്‍ വി.സി. ഡോ.സിറിയക് തോമസ് നിര്‍വഹിക്കും. പി.എന്‍.ആദിത്യന്‍, പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. 


24ന് വൈകിട്ട് 4ന് മാതൃസമ്മേളനത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാള്‍ മുഖ്യപ്രഭാഷണം നടത്തും. ഷൈലജ ജി.നായര്‍ അദ്ധ്യക്ഷത വഹിക്കും. മായ ജയരാജ്, വത്സല ഹരിദാസ് എന്നിവര്‍ സംസാരിക്കും. 7ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു  ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍  മുഖ്യപ്രഭാഷണം നടത്തും.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിനെ വി.മുരളീധരന്‍ ആദരിക്കും. നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാര ജേത്രി പി.കെ. വത്സമ്മ എന്നിവരെ കെ.പി.ശശികല ടീച്ചര്‍ ആദരിക്കും.എം.ജി.സുരേഷ്, മനീഷ് ഹരിദാസ് എന്നിവര്‍ സംസാരിക്കും.

Post a Comment

0 Comments