Latest News
Loading...

കെ.എം മാണി സ്മരണയില്‍ പാലായും രാഷ്ട്രീയകേരളവും

കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും മുന്‍ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് മൂന്നാണ്ട്. കെ.എം. മാണിയെന്നാല്‍ പാലായും പാലായെന്നാല്‍ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. അവസാനകലത്ത് നിരവധി വിവാദങ്ങളില്‍ പേരു ചേര്‍ക്കപ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം മോചിതനാകാനും കെ.എം മാണിക്ക് കഴിഞ്ഞു. ശ്വാസകോശത്തിലെ അണുബാധ ഏറെ മൂര്‍ഛിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2019 ഏപ്രില്‍ ഒന്‍പതിനാണ് കെ.എം മാണി അന്തരിച്ചത്.

കെഎം മാണിയുടെ വിയോഗദിനത്തില്‍ പാലാ കത്തീഡ്രലില്‍ പ്രത്യേക കുര്‍ബാനയും കല്ലറയില്‍ രാവിലെ ഏഴേമുക്കാലോടെ ഒപ്പിസും നടന്നു. ഭാര്യ കുട്ടിയമ്മ, ജോസ് കെ മാണി എംപി അടക്കമുള്ള മക്കളും കൊച്ചുമക്കളും രാഷ്ട്രീയ നേതാക്കളും ചടങ്ങുകളില്‍ സംബന്ധിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എംപി , ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, കോർപ്പറേഷൻ ചെയർമാൻമാരായ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്,മുഹമ്മദ് ഇഖ്ബാൽ, ജോർജ്കുട്ടി അഗസ്തി, ജോസ് ടോം, അലക്സ് കോഴിമല എന്നിവരും  ചടങ്ങുകളിൽ പങ്കെടുത്തു. 

കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണാ ചടങ്ങിൽ ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ബേബി ഉഴുത്തു വാൽ ,പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ആൻ്റ്ണി, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലം പറമ്പിൽ, ടോബിൻ. കെ. അലക്സ്, ബിജു പാലൂപടവിൽ, ജയ്സൺ മാന്തോട്ടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ ജോർജ്കുട്ടി ചെറുവള്ളി, മനോജ് മററ മുണ്ട, കുഞ്ഞുമോൻ മടപ്പാട്ട് എന്നിവരും പങ്കെടുത്തു.


രാവിലെ ഒന്‍പതരയോടെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് കല്ലറയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. തന്റെ പൊതുപ്രവർത്തന കാലഘട്ടങ്ങളിൽ  തനിക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗിച്ച് കർഷകരെ കൈപിടിച്ചുയർത്തിയ കെ.എം. മാണി എന്നും കർഷകർക്ക് കൈത്താങ്ങ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് അഭിപ്രായപ്പെട്ടു. 
യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന് കെ.എം. മാണി യു.ഡി.എഫിനും കേരളാ കോൺഗ്രസിനും എന്നും മാർഗ്ഗദർശിയും അഭിമാനമാണെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ  , തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസീസ് ജോർജ് , ജോണി നെല്ലൂർ, സംസ്ഥാന അഡ്വസർ ഇ.ജെ. ആഗസ്തി, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാർട്ടി നേതാക്കളായ കൊട്ടക്കര പൊന്നച്ചൻ, ഗ്രേസമ്മ മാത്യു, എം.പി.ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജെയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ജേക്കബ് എബ്രാഹം, ജോർജ് പുളിങ്കാട് , മത്തച്ചൻ പുതിയിടത്തുചാലിൽ, എബ്രാഹം തോമസ്, തങ്കച്ചൻ മണ്ണുശേരി, ബിനു ചെങ്ങളം, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ബാബു മുകാലാ,നോയൽ ലൂക്ക് എന്നിവർ പങ്കെടുത്തു.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്, മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് കെ.എം മാണിയുടെ പേരിനൊപ്പം രാഷ്ട്രീയ കേരളം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളില്‍ മാണിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗശേഷം പാലാ കൈവിട്ടതും കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതുമെല്ലാമാണ് പിന്നീടുണ്ടായ രാഷ്ട്രീയം. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞടുപ്പില്‍ കേരള കേണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു. അങ്ങനെ കെ.എം മാണിയുടെ അഭാവത്തില്‍ പാലാ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. എന്നാല്‍ ആ രാഷ്ട്രീയമാറ്റം അവിടെയും അവസാനിച്ചില്ല. പി.ജെ ജോസഫുമായി വഴിപിരിഞ്ഞ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് എമ്മും ഇടതു പാളയത്തിലെത്തി. 

Post a Comment

0 Comments