Latest News
Loading...

കൂട്ടുങ്കല്‍-മണ്ണാനി റോഡിന്റെഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.



ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷംരൂപാ ഉപയോഗിച്ച്ടാറിംഗ് നടത്തിയ കൊഴുവനാല്‍ പഞ്ചായത്തിലെ കൂട്ടുങ്കല്‍-മണ്ണാനി റോഡിന്റെഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. യോഗത്തില്‍ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ജി. അനീഷ്, സ്മിതാവിനോദ്, മഞ്ചുദിലീപ്, ആനീസ്‌ബേബിചൂരനോലില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌കെ.റ്റി. ജോസഫ് കളറുപാറ, മുന്‍ പഞ്ചായത്ത്‌വൈ. പ്രസിഡന്റ് എ.വി. ഗോപിനാഥന്‍ നായര്‍ഉതിരക്കുളത്ത്, ഹരിദാസ് വല്യമറ്റം, റ്റി.സി. ശ്രീകുമാര്‍തെക്കേടത്ത്, ഷാജി ഗണപതിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 


Post a Comment

0 Comments