Latest News
Loading...

തീക്കോയി പള്ളിവാതിൽ-പാറമട-കൊല്ലംപാറ നിവാസികളുടെ യാത്രാദുരിതത്തിന് വിരാമമായി

തീക്കാേയി പഞ്ചായത്തിലെ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ യാത്ര ക്ലേശങ്ങൾക്ക്  വിരാമമായി. ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയ് താഴത്തുപറമ്പിൽ-ന്റെയും പ്രദേശവാസി ജോഷി കണ്ടത്തിലിന്റെയും നേതൃത്വത്തിലാണ്
 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമിക്കുന്നതിന്റെ ആവശ്യത്തിനായി സൗജന്യമായി എഴുതിക്കൊടുത്തിരിക്കുന്നത്. 202 മീറ്റർ നീളവും 3 മീറ്റർ വീതിയിലുമാണ് റോഡിനായി സ്ഥലം ലഭിച്ചിരിക്കുന്നത്. 


ഈ റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലത്തിൻറെ പ്രമാണം ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയി പഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസിനും സെക്രട്ടറി സുമ ഭായി അമ്മക്കും നൽകി.ഗ്രാമ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ശേഷം നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ തുക വരും സാമ്പത്തികവർഷം അനുവദിച്ചു പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ സിറിൾ റോയി അറിയിച്ചു.

Post a Comment

0 Comments