Latest News
Loading...

പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുന്ന മുന്നണിയാണ് എൽ ഡിഫ്. ജോസ്‌ കെ മാണി



പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുന്ന   മുന്നണിയാണ് എൽഡി ഫ് എന്ന് കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു കേരളത്തിന്റെ സർവ്വോൻ മുഖ വികസനമാണ് കേരളാ കോൺഗ്രസ്സിന്റെ ലക്ഷ്യം പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ തള്ളി പറഞ്ഞ് പുറത്തുപോയവർ ഇന്ന് തിരികെ വരാൻ ക്യൂ നിൽക്കുകയാണെന്നും അദേഹം ചക്കാമ്പുഴയിൽ പറഞ്ഞുഅന്തരിച്ച മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മൂന്നാമത് ചരമ വാർഷികത്തോടനുബദ്ധിച്ച് ചക്കാമ്പുഴയിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ധേഹം


വൈകിട്ട് 5.30 തിന് ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ വാർഡ് കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ മാണി നിർവഹിച്ചു തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്ര ചക്കാമ്പുഴയിലേക്ക് തുടർന്നു നടന്ന സ്വീകരണ സമ്മേളനം കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് പ്രഫ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.  

സമ്മേളനത്തിൽ സ്വീകരണങ്ങളേറ്റുവാങ്ങിയ ജോസ് കെ മാണി എം പി അധുനിക രാമപു രത്തിന്റെ ശിൽപി പി ജെ ജോൺ പുതിയിടത്തു ചാലിയേയും ചക്കാമ്പുഴയിലെ മുതിർന്ന പാർട്ടി പ്രവർത്തകരേയും ആദരിച്ചു ഇതോടൊപ്പം കെ എം മാണി സാറിന്റെ ഓർമ്മക്കായി നിർദ്ധനരായ കുടുബങ്ങൾക്ക് കരുണൃ ഭവനങ്ങൾ പണിയുന്നതിനായി ചക്കാമ്പുഴ വാർഡ് കമ്മറ്റി വാങ്ങി നൽകുന്ന പത്ത് സെന്റ് സ്ഥലത്തിന്റെ കരാർ പത്രം പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് കൈമാറി തുടർന്ന് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് ജൻമനാട് ആദരവ് നൽകി. 


കേരളാ കോൺഗ്രസ്സിന്റെ ജന പിൻതുണയുടെ അംഗീകാരം കൂടിയാണ് കേരളത്തിലെ തുടർഭരണമെന്ന് റോഷി അഗസ്‌റ്റ്യൻ പറഞ്ഞു കേരളാ കോൺഗ്രസ്സ് എം പാർട്ടിയെക്കാൾ വലുതല്ല തനിക്കു ലഭിച്ച പദവികൾ ജോസ് കെ മാണിയുടെ ശക്തമായ നേതൃത്വത്തിനു പിന്നിൽ കേരളത്തിലെ അദ്വാനവർഗ്ഗം ശക്തമായ മുന്നറ്റം നടത്തുമെന്നും അദ്ധേഹം പറഞ്ഞു സ്മൃതി സംഗമത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച അഖില കേരളാ വടംവലി മൽഝരം അദ്ധേഹം ഉദ്ഘാടനം ചെയ്തു 

കേരളാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്കട്ടറി ബേബി ഉഴുത്തുവാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ വാർഡ് പ്രസിഡന്റ് ടോം ജോസഫ് വളവനാട്ട് സ്വാഗതവും ചിറകണ്ടം വാർഡ് പ്രസിഡന്റ് ഓസ്‌റ്റ്യൻ കൂരിശുംമൂട്ടിൽ കൃതജ്ഞതയും പറഞ്ഞു 




ചടങ്ങിൽ വിശിഷ്ടാതിഥികളായി തോമസ് ചാഴികാടൻ എം പി ജോബ് മൈക്കിൾ എം എൽ എ  ജില്ലാ പഞ്ചായത്ത് മെബർമാരായ പി എം മാത്യു രാജേഷ് വാളിപ്ലാക്കൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്ബ് കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു കരൂർ ഗ്രാമ പഞ്ചായത്ത് മെബർ വൽസന്മ തങ്കച്ചൻ സി പി എം  ലോക്കൽ സെക്കട്ടറി എം ജെ ജാന്റീഷ് സി പി ഐ മണ്ഡലം കമ്മറ്റി എക്സ്സി കുട്ടീവ് മെബർ പയസ്സ് അഗസ്‌റ്റ്യൻ കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് കരൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് യൂത്ത് ഫ്രണ്ട് എം രാമുപുരം മണ്ഡലം പ്രസിഡന്റ് ജോയിസ്സ് കഴുമ്പിൽ തുടങ്ങിയവർ സംസാരിച്ചു 

സ്മൃതി സംഗമത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച അഖില കേരളാ വടംവലി  മൽഝരത്തിൽ കിഗ്സ്സ് വെങ്ങാട് ഒന്നാം സ്ഥാനവും അനശ്വര വറ്റാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി


Post a Comment

0 Comments