ബാസ്ക്കറ്റ് ബോൾ ക്യാമ്പിൽ കുരുന്ന് കായിക താരങ്ങൾക്ക് മധുര പലഹാരമായി പാലായുടെ MLA. ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് പാലാ - പാലായിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ ബാസ്ക്കറ്റ്ബോൾ ക്യാമ്പിൽ MLA മാണി സി കാപ്പൻ എത്തിയത് കുട്ടികളിൽ പ്രോത്സാഹനവും, അവേശവും ഉളവാക്കി
മുൻ ഇന്ത്യൻ വോളി ബോൾ താരം എന്ന നിലയിൽ അദ്ദേഹം കുട്ടികളോട് ലക്ഷ്യബോധമുള്ളവരായി വളരണമെന്നും ജീവിതത്തിൽ ഉന്നത വിജയം നേടി കുടുംബത്തിനും രാജ്യത്തിനും അഭിമാന നേട്ടങ്ങൾ നേടണമെന്നും ആശംസിച്ചു
ക്ലബ്ബ് കോച്ച് ശ്രീ.മാർട്ടിൻ മാത്യ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. സൂരജ് മണർകാട്ട്, സെക്രട്ടറി ശ്രീ : ബിജു തെങ്ങുംപള്ളി, ട്രഷർ . ശ്രീ : ബെന്നി കണ്ടത്തിൽ , എന്നിവർ ആശംസകൾ നേർന്നു. ശ്രീ : രാജേഷ് സ്വാഗതവും ശ്രീ : സജി ജോർജ് നന്ദിയും പറഞ്ഞു. ക്ലബ്ബ് ഭാരവാഹികളായ ശ്രീ. ആന്റെണി , ജിതിൻ, സുജിത്ത് മാണി, ജിത്തു, സാജൻ, റ്റോണി, എന്നിവർ ക്യാമ്പിന് നേതൃത്ത്വം നൽകി.