Latest News
Loading...

ജലസ്രോതസ്സുകൾ സംരക്ഷിക്കണം: മാണി സി കാപ്പൻ


വള്ളിച്ചിറ: ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഭാവിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കരൂർ വള്ളിച്ചിറ പത്താം വാർഡിൽ (ഈസ്റ്റ് ) നരിതുള്ളുംപാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ മലിനമാക്കാതെ സംരക്ഷിക്കാൻ തയ്യാറാകണമെന്നും എം എൽ എ നിർദ്ദേശിച്ചു. 

കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു, മെമ്പർമാരായ പ്രേമ കൃഷ്ണസ്വാമി, പ്രിൻസ് അഗസ്റ്റിൻ കുര്യത്ത്, അനസ്യ രാമൻ, ഗിരിജാ ജയൻ, ബ്ലോക്ക് മെമ്പർ ഷീല ബാബു കുര്യത്ത്, സൊസൈറ്റി പ്രസിഡൻ്റ് ലൂക്കാ മുക്കാലി, സെക്രട്ടറി രാജൻ കുഴിതൊട്ടിയിൽ, കമ്മിറ്റി അംഗമായ ഗോപി കാലായിപള്ളി സ്ഥലം സംഭാവന ചെയ്ത ജയ്സൺ നീണ്ടുശ്ശേരി, ജോയമ്മ നീണ്ടുശ്ശേരി, ജോസ് അധികാരം, കരൂർ ഡി സി കെ മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് നെല്ലാനിക്കാട്ട്,എം പി കൃഷ്ണൻ നായർ, അപ്പച്ചൻ ചമ്പക്കുളം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments