Latest News
Loading...

കെ. റയില്‍ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗം തകര്‍ക്കും. മാണി സി. കാപ്പൻ

പാലാ : കെ.റെയില്‍ പദ്ധതി കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗത്തെ തകര്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍ എം എൽ എ പറഞ്ഞു. ജനങ്ങളുടെ യാത്രാ സൗകര്യങ്ങളെയും കാര്‍ഷിക മേഖലയേയും തകര്‍ക്കുന്ന പദ്ധതിയുടെ സാമൂഹികാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലായില്‍ നടത്തിയ കെ. റെയില്‍ വിരുദ്ധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാപ്പന്‍.


പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റുമാരായ ബിജു പുന്നത്താനം, എ.കെ. ചന്ദ്രമോഹനന്‍, അഡ്വ. എ.എസ്. തോമസ്, കൗണ്‍സിലര്‍മാരായ മായാ രാഹുല്‍, പ്രിന്‍സ് വി.സി., ലിസിക്കുട്ടി മാത്യു, ആനി ബിജോയി, തലപ്പലം പഞ്ചയത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വിജയകുമാര്‍ തിരുവോണം, അഡ്വ. ജയദീപ്, കെ.ടി. തോമസ്, രാജു കൊക്കോപ്പുഴ, രാഹുല്‍ പിഎന്‍ആര്‍, മാത്യുക്കുട്ടി കണ്ടത്തിപറമ്പില്‍, തോമസുകുട്ടി നെച്ചിക്കാടന്‍, ഗോപിനാഥന്‍ നായര്‍ ഇടക്കാട്ടില്‍, ജോമോന്‍ പാമ്പ്‌ളാനി, ബിജു കുന്നത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments