Latest News
Loading...

ജോസുകുട്ടിയെ പാലാ നഗരസഭ ചെയർമാൻ അഭിനന്ദിച്ചു.

    മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും, മിസ്റ്റർ യൂണിവേഴ്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാനവും പാലായുടെ സ്വകാര്യ അഹങ്കാരാവും ആയ ജോസ് പി റ്റി, പുളിക്കൽ എന്ന ജോസുകുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ നഗരസഭ ചെയർമാൻ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ സാന്നിധ്യത്തിൽ ജോസുകുട്ടിയുടെ വസതിയിൽ വെച്ചാണ് അനുമോദനം അറിയിച്ചത്. 

  
ജോസുകുട്ടിയുടെ വസതിയിൽ വച്ച് ചേർന്ന അനുമോദന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷീബ ജിയോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൗൺസിലർമാരായ ലീന സണ്ണി പുരയിടം, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ശ്രീമതി ജോസിൻ ബിനോ എന്നിവരും പൊന്നാട അണിയിച്ച് ജോസുകുട്ടിയെ ആദരിച്ചു. പ്രിയങ്കരനായ സിബി (pala municipal staff) ജോസുകുട്ടിയുടെ ട്രയിനറായ വർക്കിച്ചൻ (ഹെർകുലീസ് ജിം പാലാ) യും യോഗത്തിൽ നിറസാന്നിധ്യമായിരുന്നു. വരുംകാലങ്ങളിലും ജോസു കുട്ടിക്ക് ഇന്ത്യയുടെയും പാലായുടെയും യശസ്സ് വാനോളം ഉയർത്തുവാൻ ആകട്ടെ എന്ന് ചെയർമാൻ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര ആശംസിച്ചു.

 
ശ്രീമതി കൊച്ചുറാണി, ജോസുകുട്ടിയുടെ പിതാവ് ശ്രീ തങ്കച്ചൻ, മാതാവ് ശ്രീമതി ഷാന്റി തങ്കച്ചൻ, സഹോദരൻ ശ്രീ തോമസുകുട്ടി , ഭാര്യ ശ്രീമതി ഹരിത ജോസുകുട്ടി, മക്കൾ ജൊഹാൻ, ഇവാൻ എന്നിവരും സുഹൃത്തുക്കളും ബന്ധുമിത്രാദികളും യോഗത്തിൽ സന്നിഹിതരായിരുന്നു..


Post a Comment

0 Comments