Latest News
Loading...

അവിശ്വാസം വഴിവിട്ട പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ - ബാങ്ക് പ്രസിഡന്റ്

കഴിഞ നാല് വര്‍ഷത്തോളമായി കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വത്തിലുള്ള ഭരണസമതിക്ക് ചൂണ്ടച്ചേരി ബാങ്കിനെ മീനച്ചില്‍ താലൂക്കിലെ മികച്ച ബാങ്കുകളിലൊന്നാക്കി മാറ്റിയെടുക്കുവാന്‍ കഴിഞ്ഞ തായി ബാങ്ക് പ്രസിഡന്റ് ജോണി വടക്കേമുളഞനാല്‍ പറഞ്ഞു.

രാഷ്ട്രിയത്തിനതീതമായി ഒരു ധനകാര്യ സ്ഥാപനത്തില്‍ കര്‍ശനമായും പാലിക്കേണ്ട സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കി കൊണ്ട് ബാങ്കിനെ ലാഭത്തിലെത്തിക്കുവാനും കുടിശ്ശിഖ ഗണ്യമായി കുറച്ചു കൊണ്ടുവരുവാനും ഇക്കാലയളവില്‍ സാധിച്ചു. 

ബാങ്കിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തില്‍ നിയമാനുസൃതമല്ലാതെ പാറമടകള്‍ക്കും മറ്റും വായ്പകള്‍ അനുവദിക്കണമെന്ന പിടിവാശിക്ക് വഴങ്ങാതിരുന്നതിനാലാണ് ബാങ്ക് പ്രസിഡന്റായ തനിക്കെതിരെ അവിശ്വാസ പ്രമേയവുമായി ചിലര്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments