Latest News
Loading...

നവ്യാനുഭവമായി ഈരാറ്റുപേട്ട തെക്കേക്കര പൗരാവലിയുടെ ഇഫ്താർ സംഗമം

ഈരാറ്റുപേട്ട: റമദാൻ കാലത്ത് സൗഹൃദ ഒത്തുചേരലൊരുക്കി തെക്കേക്കര പൗരാവലിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം. ചേന്നാട് കവലയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സമൂഹത്തിൻ്റെ നാനാതുറയിലുള്ളവർ പങ്കെടുത്തു.

ആൻ്റോ ആൻ്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൻ സുഹറ അബ്‌ദുൽ ഖാദർ, കെ പി സി സി നിർവാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി, സിപിഎം ജില്ലാ കമ്മറ്റിയംഗം ജോയ് ജോർജ്, 

സിപിഐ ഏരിയാ സെക്രട്ടറി ശേഖരൻ, മുഹിയിദ്ധീൻ ജുമുഅ മസ്ജിദ് ഇമാം സുബൈർ മൗലവി, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിൻ പലക്കപറമ്പിൽ, അങ്കാളമ്മൻ കോവിൽ ക്ഷേത്രാധികാരി ബിനു എന്നിവരടക്കമുള്ളവർ ഇഫ്താർ സംഗമത്തിനെത്തി. 

പൗരാവലി പ്രവർത്തകർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. സഹിഷ്ണുതയുടെ പ്രാധാന്യം പകർന്നുനൽകുന്നതായിരുന്നു ഇഫ്താർ വിരുന്ന്. സ്‌നേഹവും സൗഹൃദവുമാണ് ഓരോ മതത്തിന്റെയും അടിസ്ഥാന ശിലകളെന്നും അത് നാം തിരിച്ചറിയണമെന്നും ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു.

Post a Comment

0 Comments