Latest News
Loading...

മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവ് പിടിയിൽ

 പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പാല പോലീസ് ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ  അഭിലാഷ് എം ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പാല  സ്വദേശിയെ ആണ് 107 പായ്ക്കറ്റ് ഹാൻസുമായി പിടികൂടിയത് . 

പോലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി വീടിനു പിന്നിലുള്ള  ഓടയിലേക്ക് സോക്സുകളിൽ നിറച്ച ഹാൻസ് എറിഞ്ഞു കളയുകയായിരുന്നു.



 പിന്നാലെ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ കൈയ്യോടെ പിടികൂടി അതേ സമയം കടയിൽ നടത്തിയ  പരിശോധനയിൽ കൂടുതൽ ഹാൻസ് പിടികൂടി 

പ്രതിയുടെ ഉടമസ്ഥതയിലുള്ള സമീപത്തുള്ള മറ്റ് രണ്ട് വാടകവീടുകളിലും പരിശോധിച്ചതിൽ . ഒരു വീട്ടിൽ നിന്നും 30 ഹാൻസ് അടങ്ങിയ ഒരു പായ്ക്കറ്റ് കൂടി കണ്ടെടുക്കാനായി നിരോധിത പുകയില ഉത്പന്നം വിറ്റതിന് കേസ്സ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ AS I ബിജു കെ.തോമസ് WSCPO ബിനു മോൾ WCPO രമ്യ രവീന്ദ്രൻ CPO രജ്ഞിത് C എന്നിവർ  സബ്-ഇൻസ്പെക്ടർ അഭിലാഷ് MD യ്ക്ക് ഒപ്പം ഉണ്ടായിരുന്നു

Post a Comment

0 Comments