Latest News
Loading...

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ശുചിത്വം, ഭവനനിർമ്മാണം, ടൂറിസം, കുടിവെള്ളം, റോഡ്, കൃഷി, മൃഗസംരക്ഷണം, മാലിന്യ നിർമാർജനം തുടങ്ങിയ എല്ലാ മേഖലയിലും പദ്ധതികൾ വിഭാവനം ചെയ്തതാണ് ഈ നേട്ടത്തിലെത്തിയത്. 

പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വഴിവിളക്കുകൾ, മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു. ലൈഫ് ഭവനപദ്ധതിയിൽ ഭൂരഹിതരായ വീടില്ലാത്തവർക്ക് സ്ഥലം വാങ്ങി നൽകി. എസ്.സി, എസ്.ടി. വിഭാഗത്തിൽപെട്ട 20 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽപെടുത്തി വീട് നൽകി.

 2021 ഒക്ടോബർ 19 നുണ്ടായ ഉരുൾപൈാട്ടലിലും പ്രളയത്തിലും തകർന്ന റോഡുകളും പാലങ്ങളും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിച്ചു. വരും വർഷങ്ങളിലും എല്ലാ മേഖലകളിലും പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ  ലക്ഷ്യമെന്ന് പ്രസിഡന്റ് ജോർജ് മാത്യു പറഞ്ഞു.

Post a Comment

0 Comments