Latest News
Loading...

ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

ജിവി രാജാ ഫുട്ബോൾ അക്കാഡമിയും പാലാ സ്പോർട്സ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉത്ഘാടനം ബഹു. എം പി  ജോസ് കെ മാണി നിർവഹിച്ചു. പാലാ നഗരസഭ ചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ   മാണി സി കാപ്പൻ MLA മുഖ്യാതിഥി ആയിരുന്നു. 

മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് ശ്രീ. ടി കെ ചത്തുണ്ണി ക്യാമ്പ് കിക്ക് ഓഫ് ചെയ്തു. പാലായുടെ കായിക രംഗത്തെ നിറ സാന്നിധ്യമായ ശ്രീ ഉണ്ണി പാലായെ പാലാ സ്പോർട്സ് അക്കാഡമി രക്ഷധികാരിയായ ശ്രീ ലാലിച്ചൻ ജോർജ് ആദരിച്ചു. 

പൂഞ്ഞാർ രാജകുടുംബാഗമായ  ഗോപകുമാർ വർമ മുഖ്യ പ്രഭാഷണം നടത്തി. ബ്രില്ല്യന്റ് സ്റ്റഡി സെന്റർ എം ഡി  .സെബാസ്റ്റ്യൻ ജി, കൗൺസിലർ മാരായ അഡ്വ. ബിനു പുളിക്കകണ്ടം . തോമസ് പീറ്റർ, പാലാ അത്‌ലറ്റിക്സ അക്കാഡമി ചീഫ് കോച്ച് ക്യാപ്റ്റൻ അജിമോൻ കെ എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Post a Comment

0 Comments