Latest News
Loading...

പാലാ ഓരോ മഴയിലും മുങ്ങുന്നു. പ്രതികരിക്കാനാളില്ല.

അതിവൃഷ്ടിയുടെ സമയത്ത് റിവർ വ്യൂ റോഡും കൊട്ടാര മറ്റവും വെള്ളത്തിലാകുന്നത് വർഷത്തിലൊന്നു മാത്രo കാഴ്ചയായിരുന്നെങ്കിൽ ഇന്ന് അത് ഏത് മഴയത്ത് വന്നാലും കാണാനാകും. പാലായാലെ സ്ഥിതി ഇന്ന് അതാണ്. കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശം വെള്ളം ഇന്ന് അരയാൾ പൊക്കത്തിലാണ് ഉയർന്നത്. ഇവിടെ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകൾ അടക്കം വാഹനങ്ങൾ KSRTC സ്റ്റാൻഡിലൂടെ കയറിയാണ് കടന്നുപോയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ട മട്ടിലല്ല.

പാലാ സെന്റ് തോമസ് സ്കൂളിന് മുൻ വശമാണ് മറ്റൊരു ദുരിത തീരം. ഇവിടെ ഇന്ന് ഒരടിയോളം വെള്ളം ഉയർന്നു. വാഹനങ്ങൾ കടന്നുപോയപ്പോൾ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വെള്ളം അടിച്ചു കയറി. സ്ഥിരം വെള്ളക്കെട്ടായിരുന്ന കുരിശു പള്ളി കവലയിൽ പ്രശ്നം പരിഹരിച്ചപ്പോഴാണ് സ്കൂളിന് മുൻ വശം 'കുള'മായത്.

അരുണാപുരത്ത്  കോളേജുകൾക്ക് മധ്യേ കൊടും വളവിൽ വലിയ തടാകമാണ് രൂപപ്പെടുന്നത്. വാഹനസഞ്ചാരത്തിന് സൗകര്യപ്രദമായ രീതിയിൽ ഉള്ളിലേയ്ക്ക് ചെരിച്ച് ടാറിംഗ് നടത്തിയ ഈ ഭാഗത്ത് വലിയ കുഴി പോലെയാണ് വെള്ളം കെട്ടി നിൽക്കുന്നത്. വാഹനങ്ങൾ മറു സൈഡിലേയ്ക്ക് ഒതുക്കുന്നതോടെ അപകട സാധ്യതയും കൂടുതലാണ്.

വേനൽക്കാലത്തെ മഴയിൽ ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലത്ത് ഈ ഭാഗങ്ങളിൽ എന്തായിരിക്കും അവസ്ഥ എന്നാണ് യാത്രക്കാരും പാലാക്കാരും ചിന്തിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവർ നടപടിയെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് എല്ലാവർക്കും പറയാനുള്ളത്.  


Post a Comment

0 Comments