Latest News
Loading...

മുഖ്യമന്ത്രിയ്ക്ക് അസൗകര്യം. ഫയര്‍‌സ്റ്റേഷന്‍ ഉദ്ഘാടനം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ അസൗകര്യത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ മന്ദിരോദ്ഘാടനം മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച (23.04.22) പകരം ഉദ്ഘാടനചടങ്ങ് നടക്കും. ഏറെ നാലുകള്‍ മുമ്പേ ഉദ്ഘാടനം പ്രഖ്യാപിച്ച് ചടങ്ങിനായുള്ള പന്തല്‍വരെ തയാറായ ശേഷമാണ് അവസാനനിമിഷം ഉദ്ഘാടനം മാറ്റിയത്. മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 


2020-ല്‍ തുടങ്ങിയ ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിര്‍മാണം പൂര്‍്തതിയായ ശേഷവും ഏറെക്കാലമായി ഉദ്ഘാടനം വൈകുകയാണ്. ആദ്യഘട്ടത്തില്‍ മറ്റക്കാട്ടെ സ്ഥലം നികത്തി കെട്ടിടം പൂര്‍ത്തീകരിച്ചെങ്കിലും ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങള്‍ക്കുമായുള്ള തുടര്‍ നിര്‍മാണം വൈകുകയായിരുന്നു. 


വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള യാര്‍ഡ് സ്ഥലത്ത് ചുറ്റമതില്‍, ജലലഭ്യതയ്ക്കായി കുഴല്‍ കിണര്‍, ടാങ്ക് എന്നി വയാണ് രണ്ടാം ടെന്‍ഡറായി 35 ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍ ഈ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതോടെ പണികള്‍ ഒന്നരവര്‍ഷമായി നിലച്ചിരുന്നു. ഈ തുകയില്‍ ഇത്രയും ജോലികള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്.


Post a Comment

0 Comments