Latest News
Loading...

മൂന്നിലവ് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്



മൂന്നിലവ് : കോൺഗ്രസ്‌ ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പിൽ നടപടി. അസിസ്റ്റന്റ് എഞ്ചിനിയർ തൊടുപുഴ സ്വദേശി അനിൽ പി ബി , ഡാറ്റ എൻട്രി ഓപ്പറേറ്റർ തിടനാട് സ്വദേശി ആതിര കെ കൃഷ്ണൻ എന്നി തത്കാലിക ജീവനകരെയാണ് ജോലിയിൽ നിന്നും പുറത്താക്കിയത്. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലും വൻ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു. 


ലൈഫ് പദ്ധതിയുടെ തുക പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ അസിസ്റ്റന്റ് എഞ്ചിനിയറുടെ അക്കൗണ്ടിലേക്കും തൊഴിലുറപ്പ് പദ്ധതിയുടെ തുക മേലുകാവ് സ്വദേശിക്ക് കൈമാറിയതായും അന്വഷണത്തിൽ കണ്ടെത്തിയിരിന്നു.
പദ്ധതിയുടെ രേഖകൾ എല്ലാം നശിപ്പിച്ചിരുന്നു. രണ്ടു പദ്ധതിയുടെയും നടത്തിപ്പുകാരനായ ഗ്രാമ സേവകൻ മേലുകാവ് സ്വദേശി ജോൺസൺ കെ ജോർജ് നിലവിൽ അവധിയിലാണ്. നാളിതുവരെയായിട്ടും ഗ്രാമ സേവകനെതിരെ വകുപ്പ് തല നടപടി ഉണ്ടായിട്ടില്ല. തട്ടിപ്പ് പുറത്ത് വന്നതിന് ശേഷമാണ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ബിഡിഒ ഗ്രാമ സേവകന് ലീവ് അനുവദിച്ചത്. 

പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചാണ് ഇവർ പണം  തട്ടിയത്.ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും നാളിതുവരെയായിട്ടും ജീവനക്കാരനെതിരെ വകുപ്പ് തല നടപടി ഉണ്ടായിയിട്ടില്ല. പദ്ധതികളുടെ നടത്തിപ്പിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്തി തട്ടിപ്പുകാരായ ജീവനക്കാർക്കെതിരെയും  ഇതിന് കൂട്ട് നിക്കുന്ന ഭരണസമിതിക്കെതിരെയും നടപടിയെടുകണമെന്നാണ്  ആവിശ്യപ്പെട്ട് സിപിഐ എം സമരവും വിജിലൻസിന് പരാതിയും നൽകിയിരുന്നു. തട്ടിപ്പ് നടന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ്   വിജിലൻസ് കേസ് എടുക്കാൻ പഞ്ചായത്ത് ഒടുവിൽ ശുപാർശ ചെയ്തത്.

Post a Comment

0 Comments