Latest News
Loading...

ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു

 ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു .  ഓൺലൈനിലുടെയാണ് മുഖ്യമന്ത്രി ഉദ്‌ഘടനം നിർവഹിച്ചത്. ചടങ്ങിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി.

ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ മറ്റക്കാട്   പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്താണ് ഫയര്‍സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പി.സി ജോര്‍ജ്ജ് എംഎല്എയുടെ 80 ലക്ഷം രൂപ ആസ്തിവികസന ഫണ്ടും 15 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് ഫണ്ടും ഉള്‍പ്പെടെ 95 ലക്ഷം രൂപ വിനിയോഗിച്ചാണ്   ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയവും  ഗ്യാരേജും നിർമാണം പൂര്‍ത്തികരിച്ചിരിക്കുന്നത്.

 
യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രമ മോഹൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, വൈസ് പ്രസിഡന്റ്‌ തോമസ് ജോസ്, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്, കേരള ഫയർ ആൻഡ്  റെസ്ക്യൂ ഡയരക്ടർ ജനറൽ ഡോ.ബി സന്ധ്യ ഐപിഎസ്,റീജിയണൽ ഓഫിസർ എആർ അരുൺകുമാർ, ജില്ലാ ഓഫിസർ രാംകുമാർ, 

ഗ്രാമ പഞ്ചായത്ത്‌ അംഗം കെ ആർ മോഹനൻ നായർ, എം ആർ രഞ്ജിത്ത്,  വി ആർ വിഷ്ണുരാജ്, ബിന്ദു അജി, സുശീല ഗോപലൻ,ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ റിസ്വാന സവാദ്, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ, ജോഷി മുഴിയാങ്കൽ, മജു പുളിക്കൻ,എം പി മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments