Latest News
Loading...

ഇടമറ്റം രത്നപ്പൻ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രാസംഗികനുമായ ഇടമറ്റം രത്നപ്പൻ അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.



ഇടമറ്റം വരകപ്പള്ളി എൻഎസ്എസ് ട്രെയിനിങ് സ്കൂളിൽ അധ്യാപകനായിരുന്നു. രണ്ടു ഡസനിലേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. "ഞാനെന്ന ഭാവം', "പ്രസംഗകലയിലെ കൈത്തിരി തുടങ്ങിയ പുസ്തകങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാന്ധിയുടെ ജീവചരിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഏറെ ശ്രദ്ധേമായി.

നന്നേ ചെറുപ്പത്തിലെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി ആ ജീവിത രീതി പിന്തുടർന്ന രത്നപ്പൻ മികച്ച വാഗ്മിയുമായിരുന്നു. സുകുമാർ അഴീക്കോട് അടക്കമുള്ള സാഹിത്യകാരൻമാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിന്റെ അവതാരികയെഴുതിയതും അഴീക്കോടായിരുന്നു. 

Post a Comment

0 Comments